Rev. Fr. Varghese Edakkalathoor
നോമ്പിൻ്റെ ആത്മീയത?
ആത്മീയതയെന്നാൽ തുടർച്ചയായ കുറേ മതപരഭക്താനുഷഠാനങ്ങളുടെ ശ്രംഖലയാണെന്ന് തെറ്റിധരിച്ചിരിക്കുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും. ഈശോ ആഗ്രഹിക്കുന്ന പ്രകാരം അനുഷ്ഠിക്കാനും, ഈശോയിലേക്ക് മറ്റുള്ളവരെ അടുപ്പിക്കാനും ഉതകുന്ന കുറെ സത്പ്രവർത്തികളുടെ ഫലമാണ് ക്രിസ്തീയ ആത്മീയത. തൻ്റെ സഹനങ്ങളെ ക്രിസ്തുവിൻ്റെതിനൊപ്പം ചേർത്തുവെയ്ക്കാനും, മറ്റുള്ളവർക്ക് വേണ്ടി മുറിഞ്ഞ് അപ്പമാകാനും കഴിയുന്നവൻ ക്രിസ്തുവിൻ്റെ ബലിയിൽ ഒന്നായി തീരുന്നു. സെസദി പുത്രന്മാരോട് ചോദിക്കുന്ന ചോദ്യം ഈശോ നമ്മോടും ചോദിക്കുന്നു. ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്ക് കഴിയുമോ? (മത്തായി 20:22) ലോകം നൽകുന്ന സന്തോഷത്തിൻ്റെ പാന മാത്രമാണോ, ക്രിസ്തു നമുക്ക് നേരെ നീട്ടുന്ന സഹനത്തിൻ്റെ പാനപാത്രമാണോ നമുക്കിഷ്ടം? തോമാശ്ലീഹായെ പോലെ നമുക്കും പ്രാർത്ഥിക്കാം "നമുക്ക് അവനോടൊപ്പം പോയി മരിക്കാം". ഇതാകട്ടെ നോമ്പുകാലത്തെ നമ്മുടെ മുദ്രാവാക്യം.